നീലേശ്വരം: (my.kasargodvartha.com 12.11.2021) നീലേശ്വരം താലൂകാശുപത്രി ജീവനക്കാർക്കും ആശാ പ്രവർത്തകർക്കുമായി ഏകദിന പ്രകൃതി ദുരന്തനിവാരണ ബോധവൽകരണ, പരിശീലന പരിപാടി സംഘടിപ്പിച്ചു. 'ദുരന്ത സാധ്യത എവിടെ തുടങ്ങുന്നു' എന്ന വിഷയത്തിൽ പരിസ്ഥിതി, വിദ്യാഭ്യാസ വിദഗ്ധൻ ടി പി പത്മനാഭൻ മാസ്റ്ററും 'ദുരന്തമുഖത്തെ ക്രിയാത്മക ഇടപെടൽ' എന്ന വിഷയത്തിൽ ജില്ലാ എമർജെൻസി ഓപറേഷൻ സെൻ്ററിലെ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശും ക്ലാസെടുത്തു.
നഗരസഭാ ചെയർപേഴ്സൻ ടി വി ശാന്ത മുഖ്യാഥിതിയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ് ആമുഖഭാഷണം നടത്തി. ഹെൽത് സൂപെർവൈസർ കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ ടി ബീന നന്ദിയും പറഞ്ഞു.


Keywords:
Kerala, Kasaragod, News, Disaster Management Awareness Program organized at Neeleswaram Taluk Hospital