Join Whatsapp Group. Join now!

ചെങ്കള പഞ്ചായത്ത്‌ വിഭജിക്കണമെന്ന് സിപിഎം പാടി ലോകൽ സമ്മേളനം; സി വി കൃഷ്‌ണൻ സെക്രടറി

CPM local conference demands to divide Chengala panchayat#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാടി: (my.kasargodvartha.com 07.11.2021) ജില്ലയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള പഞ്ചായത്തായ ചെങ്കള വിഭജിച്ച്‌ പാടി, നെക്രാജെ വിലേജുകൾ ഉൾപെടുത്തി പുതിയ പഞ്ചായത്ത്‌ രൂപീകരിക്കണമെന്ന്‌ സിപിഎം പാടി ലോകൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാടി കൂട്ടാലക്കാലിലെ ദാമോദര ബല്ലാൾ, ബി ഗോപാലൻ നഗറിൽ സംസ്ഥാനകമിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

   
Kasaragod, Kerala, News, CPM local conference demands to divide Chengala panchayat.



കെ വേണുഗോപാലൻ, ടി ലളിത, സുഭാഷ്‌ പാടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോകൽ സെക്രടറി സി വി കൃഷ്‌ണൻ പ്രവർത്തന റിപോർട് അവതരിപ്പിച്ചു. ജില്ലാ കമിറ്റി അംഗങ്ങളായ എം സുമതി, കെ മണികണ്‌ഠൻ, ഏരിയാ സെക്രടറി കെ എ മുഹമ്മദ്‌ ഹനീഫ, ടി എം എ കരീം, എം കെ രവീന്ദ്രൻ, എം രാമൻ, എ ജി നായർ, എ രവീന്ദ്രൻ, കെ ഭാസ്‌കരൻ, പൈക്കം ഭാസ്‌കരൻ, കെ രവീന്ദ്രൻ, കെ ഭുജംഗഷെട്ടി, പി ശിവപ്രസാദ്‌, കെ ജയകുമാരി എന്നിവർ സംസാരിച്ചു. സി വി കൃഷ്‌ണൻ സെക്രടറിയായി 15 അംഗ ലോകൽ കമിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.


Keywords: Kasaragod, Kerala, News, CPM local conference demands to divide Chengala panchayat.




< !- START disable copy paste -->

Post a Comment