Join Whatsapp Group. Join now!

റോഡരികിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി സിപിഎം പ്രവർത്തകർ

CPM activists clear roadside bushes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 13.11.2021) അംഗടിമുഗർ പാലം മുതൽ നാട്ടക്കൽ വരെ റോഡരികിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി സിപിഎം പ്രവർത്തകർ. റോഡിന്റെ ഇരു വശങ്ങളിലും വളർന്നുപന്തലിച്ച മരങ്ങളും കുറ്റിക്കാടുകളും യാത്രക്കാർക്ക് ദുരിതം വിതച്ചതോടെയാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്.

   
Kasaragod, Kerala, News, CPM activists clear roadside bushes



കാടുകൾ വളർന്നതിനാൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതേതുടർന്നാണ് റോഡും പരിസരവും വൃത്തിയാക്കാൻ സിപിഎം അംഗടിമുഗർ ബ്രാഞ്ച് തീരുമാനിച്ചത്.

മൂന്ന് ദിവസങ്ങളിലായി നടന്ന ശ്രമദാനത്തിലൂടെ റോഡും പരിസരവും പൂർണമായും വൃത്തിയാക്കി.

ബ്രാഞ്ച് സെക്രടറി റസാഖ് തോണി, ഡി വൈ എഫ് ഐ യൂനിറ്റ് പ്രസിഡന്റ് നൗശാദ് അംഗടിമുഗർ നേതൃത്വം നൽകി.


Keywords: Kasaragod, Kerala, News, CPM activists clear roadside bushes

< !- START disable copy paste -->

Post a Comment