Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരസഭയിൽ ലൈഫ് ഭവനപദ്ധതിയിൽ റെജിസ്റ്റർ ചെയ്യ്ത ഗുണഭോക്താക്കളുടെ രേഖ പരിശോധിച്ച് ഉറപ്പു വരുത്താനുള്ള അദാലത്ത് സംഘടിപ്പിക്കുന്നു

the records of the beneficiaries registered in the Life Housing Scheme., #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.11.2021) കാഞ്ഞങ്ങാട് നഗരസഭയിൽ ലൈഫ് ഭവനപദ്ധതിയിൽ റെജിസ്റ്റർ ചെയ്യ്ത ഗുണഭോക്താക്കളുടെ രേഖ പരിശോധിച്ച് ഉറപ്പു വരുത്താനുള്ള അദാലത്ത് സംഘടിപ്പിക്കുന്നു. 2020 ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബർ രണ്ടുവരെയും 2021 ഫെബ്രുവരി 15 മുതല്‍ 22 വരെയും റെജിസ്റ്റര്‍ ചെയ്‌തവരുടെ രേഖയാണ്‌ പരിശോധിക്കുന്നത്‌. നഗരസഭ ടൗൺ ഹാളിൽ വെച്ചാണ് പരിശോധന. നഗരസഭയിലെ ഒന്ന് മുതൽ 21 വരെയുള്ള വാർഡ് പരിധിയില്‍ റെജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ നവംബർ 30 ന് രാവിലെ 10.30 ന് നഗരസഭ ടൗൺ ഹാളിലും 22 മുതൽ 43 വരെയുള്ള വാർഡ് പരിധിയിലുള്ളവര്‍ നവംബർ 30 ന് ഉച്ചയ്ക്ക് ശേഷം 2.30 നും ഹാജരാകണം.
                 
News, Kerala, Kasaragod, Kanhangad, Top-Headlines, Adalat is organized in Kanhangad Municipality to verify the records of the beneficiaries registered in the Life Housing Scheme.

ഭൂരഹിതര്‍, ഭവനരഹിതര്‍ എന്നിവര്‍ അക്ഷയകേന്ദ്രത്തില്‍നിന്ന്‌ ലഭിച്ച റെജിസ്ട്രേഷന്‍ ചെയ്ത ഫോം, വീടും സ്ഥലവും ഇല്ലെന്ന വിലേജ് ഓഫീസറുടെ സെർടിഫികറ്റ് (അപേക്ഷ സമര്‍പിച്ചപ്പോഴുള്ള ഫോം), വരുമാന സെർടിഫികറ്റ് (അപേക്ഷ സമര്‍പിച്ച സമയത്ത് ഹാജരാക്കിയത്), റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ ഈ രേഖകള്‍ക്ക് പുറമെ വസ്തുവിന്റെ ആധാരം, വിലേജില്‍ കരം ഒടുക്കിയ രസീത്, സ്ഥലത്ത് വീട് ഉണ്ടെങ്കില്‍ വീടിന്റെ ഫോടോ എന്നിവ ഹാജരാക്കണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 30-ാം വാർഡിലെ പരിശോധന ഡിസംബർ ഏഴിന് ശേഷം നടത്തുന്നതായിരിക്കും.


Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Adalat is organized in Kanhangad Municipality to verify the records of the beneficiaries registered in the Life Housing Scheme.
< !- START disable copy paste -->

Post a Comment