Join Whatsapp Group. Join now!

റാഗിംഗ് വിവാദം റിപോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സ്കൂൾ ഓഫീസിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്ന് ആരോപണം

Allegation that tried to expel media personnel from the school office, who came to cover ragging controversy,
കുമ്പള: (my.kasargodvartha.com 28.11.2021) ഉപ്പള ഹയർ സെകൻഡറി സ്കൂളിലെ റാഗിംഗ് വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ സ്കൂളിൽ നടന്ന യോഗം റിപോർട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചതായി പരാതി. ഇതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ ഓഫീസ് മുറിയിൽ നിന്നും പുറത്തിറക്കി ധിക്കാരപൂർവം പെരുമാറിയ ജനപ്രതിനിധി അന്തസ് നഷ്ടപ്പെടുത്തരുതെന്ന് കുമ്പള പ്രസ് ഫോറം പ്രസിഡന്റ്‌ അബ്ദുലത്വീഫ്, സെക്രടറി അബ്ദുല്ല കുമ്പള എന്നിവർ പറഞ്ഞു.
                  
News,  Kerala, Kasaragod, Allegation that tried to expel media personnel from the school office, who came to cover ragging controversy.

അപരിഷ്കൃത സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന ഉപ്പള ഹൈസ്കൂൾ റാഗിംഗ് ഒരിക്കലും നീതികരിക്കാൻ കഴിയാത്തതാണെന്നും ഇത്തരം കൊള്ളരുതായ്മകളെ വെള്ള പൂശുന്ന ജനപ്രതിനിധികൾ സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും പ്രസ് ഫോറം കുറ്റപ്പെടുത്തി.

സത്യസന്ധതയോടെ വാർത്തകൾ റിപോർട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ഭീഷണി സ്വരം കൊണ്ട് വായടപ്പിക്കാൻ നോക്കിയാൽ അതിന്റെ തിക്ത ഫലം ഗുരുതരമായിരിക്കുമെന്നും രാഷ്ട്രീയമായ എതിർപ്പുകൾ രാഷ്ട്രീയത്തിൽ തീർത്താൽ മതിയെന്നും മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞാൽ നോക്കി നിൽക്കില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.


Keywords: News,  Kerala, Kasaragod, Allegation that tried to expel media personnel from the school office, who came to cover ragging controversy.

Post a Comment