Join Whatsapp Group. Join now!

കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർകാർ നടപടി സ്വീകരിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ; സ്വതന്ത്ര കർഷക സംഘം നേതൃസംഗമം സംഘടിപ്പിച്ചു

A Abdur Rahman demands that Central Government take action to end the farmers' strike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.11.2021) രാജ്യത്തെ കർഷകർ അതിജീവനത്തിന് വേണ്ടി ജീവന്മരണ പോരാട്ടമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കിയ കേന്ദ്ര സർകാർ കർഷകരുടെ ന്യായമായ സമരങ്ങളെപ്പോലും ഭരണ സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും സമരത്തെ അംഗീകരിച്ച് പ്രക്ഷോഭ പരിപാടി അവസാനിപ്പിക്കാൻ കേന്ദ്ര സർകാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    
News, Kerala, Kasaragod, A Abdur Rahman, Government, Central Government, Farmers, Protest, A Abdur Rahman demands that Central Government take action to end the farmers' strike.

സ്വതന്ത്ര കർഷക സംഘം കാസർകോട് നിയോജക മണ്ഡലം കമിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അബ്ദുർ റഹ്‌മാൻ. കർഷകരുടെ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് നവംമ്പർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് ഇ അബൂബകർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഇ ആർ ഹമീദ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. സി എ അബ്ദുല്ല കുഞ്ഞി ഹാജി, ജലീൽ എരുതുംകടവ്, ഹസ്സൻ നെക്കര, എസ് പി സ്വലാഹുദ്ദീൻ, മുഹമ്മദ് വെൽകം, എ കെ അബ്ദുർ റഹ്‌മാൻ ഹാജി, ഹമീദ് പള്ളത്തടക്ക, കെ എം ഹമീദ് ഹാജി, മുഹമ്മദ് പഴയങ്ങാടി, സൈനുദ്ദീൻ, ഹമീദ് ചേരങ്കൈ, പി കെ അബ്ദുൽ കരീം, അബ്ദുർ റഹ്‌മാൻ നെല്ലിക്കുന്ന്, അബ്ദുർ റസാഖ് ബെദിര പ്രസംഗിച്ചു.

 
Keywords: News, Kerala, Kasaragod, A Abdur Rahman, Government, Central Government, Farmers, Protest, A Abdur Rahman demands that Central Government take action to end the farmers' strike.
< !- START disable copy paste -->

Post a Comment