Join Whatsapp Group. Join now!

അവകാശങ്ങൾ ചവിട്ടി മെതിച്ചും, കൊന്നൊടുക്കിയും കർഷകരെ ഇല്ലാതാക്കാനാണ് സർകാർ ശ്രമിക്കുന്നതെന്ന് ടി ഇ അബ്ദുല്ല

TE Abdullah says govt is trying to eliminate farmers by trampling and killing their rights#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.10.2021) അവകാശങ്ങൾ ചവിട്ടി മെതിച്ചും, കൊന്നൊടുക്കിയും കർഷകരെ ഇല്ലാതാക്കാനാണ് സർകാർ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല. സ്വതന്ത്ര കർഷക സംഘം ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TE Abdullah says govt is trying to eliminate farmers by trampling and killing their rights

രാജ്യത്തിന് അന്നം നൽകി പോറ്റുന്നവർക്ക് നേരെ വെടിവെക്കാനും, വണ്ടികയറ്റി കൊല്ലാനുമുള്ള മനസുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഇവരെന്നു പ്രവർത്തി കൊണ്ട് തെളിയിച്ചിരിക്കുന്നുവെന്നും ടി ഇ കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡണ്ട് സിഎ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി.

ഇബ്രാഹിം പാലാട്ട്, അബ്ദുല്ല മുഗു, ഇ അബൂബകർ ഹാജി, പി എച് ഹമീദ് മച്ചംമ്പാടി, സോളാർ കുഞ്ഞാഹമ്മദ് ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, എസ്പി സലാഹുദ്ദീൻ, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, ബിസിഎ റഹ്‌മാൻ, കൊവ്വൽ അബ്ദുൽ റഹ്‌മാൻ, ഉസ്മാൻ പാണ്ഡ്യല, അബ്ബാസ് ബന്താട്, ഇആർ ഹമീദ്, മുഹമ്മദ് വെൽകം, കോക്കോ മുഹമ്മദ് കുഞ്ഞി, അഹ്‌മദ്‌ ശരീഫ് പി തുടങ്ങിയവർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Farmers, T E Abdulla, Muslim League, TE Abdullah says govt is trying to eliminate farmers by trampling and killing their rights.

Post a Comment