Join Whatsapp Group. Join now!

എന്‍ഡോസള്‍ഫാന്‍ അശാസ്ത്രീയമായി കുഴിച്ചുമൂടാനുള്ള നീക്കത്തില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്ന് എസ് ഡി പി ഐ; 'സുതാര്യമായ ടെൻഡർ നടപടികൾ സ്വീകരിക്കണം'

SDPI urges district administration to back down from unscientific disposal of endosulfan#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 22.10.2021) ജില്ലയിൽ ബാക്കിയുള്ള പഴകിയ എന്‍ഡോസള്‍ഫാന്‍ പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ പിസികെ ഗോഡൗണുകള്‍ക്ക് സമീപം കുഴിച്ചുമൂടാനുള്ള നീക്കത്തില്‍ നിന്നും ജില്ലാ ഭരണകൂടം പിന്മാറണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ആവശ്യപ്പെട്ടു. 1438 ലിറ്റര്‍ എന്‍ഡോസള്‍ഫാനും കൂടാതെ അത് കലര്‍ന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. ഇതിന് സമീപം കുഴിയെടുത്ത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഇല്ലാതെ എന്‍ഡോസള്‍ഫാന്‍ സംസ്‌കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    
Kasaragod, Kerala, News, SDPI urges district administration to back down from unscientific disposal of endosulfan.



മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം പോലുമില്ലാത്ത കാര്‍ഷിക സര്‍വകലാശാലയ്ക്ക് രാസവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള യാതൊരു ശാസ്ത്രീയ വൈദഗ്ധ്യവുമില്ല. യുഎന്‍ഇപി അംഗീകാരമുള്ള നാഗ്പൂരിലുള്ള നാഷനല്‍ എൻവയോൻമെന്റ് എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട് പോലുള്ള സ്ഥാപനങ്ങളാണ് ഇതു സംബന്ധിച്ച പുതിയ കെമികല്‍ അനലൈസിസ് നടത്തേണ്ടത്.

അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ കരാറുകളെ മാനിച്ചുകൊണ്ട് ഭരണഘടനാനുസൃതമായ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കേണ്ട ജില്ലാ ഭരണകൂടം നിയമങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ പെരുമാറുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ പുതിയ കെമികല്‍ അനലൈസിസ് നടത്തി ഉചിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ നിന്ന് നീക്കം ചെയ്ത് നിര്‍വീര്യമാക്കി നശിപ്പിക്കാന്‍ സുതാര്യമായ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്നും മുഹമ്മദ് പാക്യാര ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, SDPI urges district administration to back down from unscientific disposal of endosulfan.


< !- START disable copy paste -->

Post a Comment