Join Whatsapp Group. Join now!

ജീവകാരുണ്യ മേഖലകളിലെ ശ്രദ്ധേയ മുഖം ലത്വീഫ് ഉപ്പള ഗേറ്റിന് ദുബൈ കെ എം സി സി - കാസർകോട് ജില്ലാ കമിറ്റി ഊഷ്മളമായ സ്വീകരണം നൽകി

Reception organized for Latheef Uppala Gate by Dubai KMCC - Kasaragod District Committee#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 21.10.2021) സി എച് സെന്റർ ചെയർമാൻ ലത്വീഫ് ഉപ്പള ഗേറ്റിന് ദുബൈ കെ എം സി സി - കാസർകോട് ജില്ലാ കമിറ്റി ഊഷ്മളമായ സ്വീകരണം നൽകി. പ്രമുഖ വ്യവസായിയായ ലത്വീഫ്, സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്. ഉപഹാരം കോൺഗ്രസ് നേതാവും ബെംഗ്ളുറു എംഎൽഎയുമായ എൻ എ ഹാരിസ് സമ്മാനിച്ചു.

   
Kasaragod, Kerala, News, Gulf, Reception organized for Latheef Uppala Gate by Dubai KMCC - Kasaragod District Committee.



ചന്ദ്രിക ഡയറക്ടറും യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലുടനീളം സി എച് സെന്ററുകൾ നൽകുന്ന വിവിധ സൗജന്യ ആതുര സേവനങ്ങൾ ജാതി മത ഭേദമന്യേ കേരള ജനതക്ക് ആശ്വാസം പകരുന്നതാണെന്നും സി എച് സെന്ററുകളെ പ്രോത്സാഹിപ്പിക്കാനും അതിനെ സഹായിക്കാനും മുഴുവൻ പ്രവാസി സമൂഹവും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഇഫാദ കാരുണ്യപദ്ധതിയിലേക്കുള്ള ഫൻഡ് കൈമാറ്റം എം ഐ സി ദുബൈ കമിറ്റി പ്രസിഡണ്ട് അബ്ദുൽ സലാം ഹാജി, ട്രഷറർ ടി ആർ ഹനീഫ മേൽപറമ്പിന് നൽകി നിർവഹിച്ചു.

യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ് യ തളങ്കര, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ എം സി സി സംസ്ഥാന നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മാഈൽ അരുകുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബകർ, ഹനീഫ ചെർക്കള, വ്യവസായികളായ യു കെ യൂസഫ്, എ എ കെ മുസ്ത്വഫ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ ഖിറാഅത് നിർവഹിച്ചു.


Keywords: Kasaragod, Kerala, News, Gulf, Reception organized for Latheef Uppala Gate by Dubai KMCC - Kasaragod District Committee.


< !- START disable copy paste -->

Post a Comment