കുട്ടികളെ മാരകമായി ബാധിക്കുന്ന മെനിൻജൈറ്റിസ്, ചെവിയിലുണ്ടാവുന്ന അണുബാധ (ചെവിപ്പഴുപ്പ്), ന്യുമോണിയ എന്നിവയെ പ്രതിരോധിക്കാനാണ് പി സി വി നൽകുന്നത്. മുമ്പ് പ്രൈവറ്റ് ആശുപത്രികളിൽ മാത്രം നൽകിയിരുന്ന വാക്സിൻ ഈ മാസം മുതലാണ് ആരോഗ്യ വകുപ്പിൻ്റെ ഇമ്യൂണൈസേഷൻ ഷെഡ്യൂളിൽ ഉൾപെടുത്തിയത്.
നീലേശ്വരം താലൂകാശുപത്രിയിൽ ആദ്യ ദിന കുത്തിവെപ്പിൽ സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്, പബ്ലിക് ഹെൽത് സൂപെർവൈസർ ജെസ്സി മോൾ, നേഴ്സ് ഉഷ, ജൂനിയർ പബ്ലിക് ഹെൽത് നേഴ്സുമാരായ നിഷ, ശ്രീജ, രജനി, സരസ്വതി, എച് ഐ ഇൻചാർജ് രാഗേഷ് എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Neeleshwaram, Childern, PCV vaccination started at Neeleswaram Taluk Hospital.
< !- START disable copy paste -->