കാഞ്ഞങ്ങാട്: (my.kasargodvartha.com 03.10.2021) ഗാന്ധിജയന്തി ദിനത്തിൽ കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷൻ്റെയും സഹകരണത്തോടെ 'നിറക്കൂട്ട്' എന്ന പേരിൽ ശുചിത്വ സന്ദേശ ബോധവത്‌കരണ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.
നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, ഹെൽത് സൂപെർവൈസർ പി അരുൾ, ചിത്രകാരന്മാരായ നാഷനൽ അബ്ദുല്ല, ശ്യാമ ശശി സംസാരിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, Painting camp organized in Kanhangad.
< !- START disable copy paste -->