തളങ്കര: (my.kasargodvartha.com 07.10.2021) മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദിന് സമീപം നെച്ചിപ്പടുപ്പിലെ എം എം അബൂബകര്‍ ഹാജി (94) നിര്യാതനായി. മംഗ്ളൂറിലെ മാംഗ്ലൂര്‍ സീ ഫുഡ് കമ്പനി, എം എം ട്രേഡിംഗ് കമ്പനി എന്നിവയുടെ പാർട്ണർ ആയിരുന്നു. കാസർകോട്, മംഗളുറു എന്നിവിടങ്ങളിൽ റേഷൻ ഡിപാർട്മെന്റിൽ ജോലി ചെയ്തിട്ടുണ്ട്. അനവധി രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സൗദ. മക്കള്‍: ത്വാഹിറ, നഫീസ, നസിയ, മുംതാസ്.
മരുമക്കള്‍: ടി എ അബ്ദുർ റഹ്‌മാന്‍ ഹാജി, സഹീദ് കുന്താപുരം, സലീം സാല്‍കോ, ബശീർ കാര്‍വാര്‍.
സഹോദരങ്ങള്‍: പരേതരായ എം എം അബ്ദുല്‍ഖാദര്‍, എം എം മൊയ്തീന്‍.
Keywords: Kerala, Kasaragod, News, Obituary, MM Aboobacker Haji of Thalangara passed away