Join Whatsapp Group. Join now!

കാസർകോട്ടെ കോൺഗ്രസിലെ തമ്മിലടി നേതാക്കന്മാരുടെ അപചയമെന്ന് ലതികാ സുഭാഷ്

Lathika Subhash blames Congress leaders#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 09.10.2021) ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചത് നേതാക്കളുടെ അപചയമെന്ന് എൻ സി പി സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷ്. ഗ്രൂപുകള്‍ അവസാനിപ്പിക്കാന്‍ വന്നവര്‍തന്നെ പുതിയഗ്രൂപുകള്‍ ഉണ്ടാക്കുകയാണന്നും അവര്‍ കുറ്റപ്പെടുത്തി

  
Kasaragod, Kanhangad, News, Lathika Subhash blames Congress leaders.



എൻ സി പി സംസ്ഥാന വൈസ് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ ലതികാ സുഭാഷിന് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി.

പ്രസിഡണ്ട് രവികുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രടറി കെ ആർ സുഭാഷ്, അഡ്വ. സി വി ദാമോദരൻ, സി ബാലൻ, ടി ദേവദാസ്, കരീം ചന്തേര, ജോണ്‍ ഐമന്‍, നാരയണന്‍ മാസ്റ്റര്‍, മുഹമ്മദ് കൈകമ്പ, വസന്തകുമാർ പ്രസംഗിച്ചു.


Keywords: Kasaragod, Kanhangad, News, Lathika Subhash blames Congress leaders.


< !- START disable copy paste -->

Post a Comment