Join Whatsapp Group. Join now!

കേരളസിംഗേഴ്സ് ഗ്രൂപ് വീൽചെയർ കൈമാറൽ ചടങ്ങും സംഗീത നിശയും സംഘടിപ്പിച്ചു

Kerala Singers Group distributed wheelchair#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 11.10.2021) കേരളസിംഗേഴ്സ് ഗ്രൂപ് വീൽചെയർ കൈമാറൽ ചടങ്ങും സംഗീത നിശയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. വിതരണത്തിനായുള്ള വീൽചെയർ, പ്രോഗ്രാം കമിറ്റി ചെയർമാൻ ഖലീൽ അലയൻസ് ക്ലബ് കാസർകോട് പ്രസിഡൻ്റ് അബ്ദുൽ റഫീഖ് എം എയ്ക്ക് കൈമാറി.

   
Kasaragod, Kerala, News, Students, Wheel Chair, President, Kerala Singers Group distributed wheelchair.



ശാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു. വിദ്യാനഗർ എസ് ഐ രവി കൊട്ടോടി മുഖ്യാതിഥിയായിരുന്നു. എൻ എ മഹ് മൂദ്, ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ എ കെ ശ്യാംപ്രസാദ്, സകീർ ഹുസൈൻ കോഴിക്കോട്, സുലൈഖ രാമനാട്ടുകര, റഫീഖ് കേളോട്ട്, സമീർ ആമസോണിക്സ്, വേണുഗോപാൽ, ശാഫി എ നെല്ലിക്കുന്ന് സംസാരിച്ചു. നൗശാദ് ബായിക്കര നന്ദി പറഞ്ഞു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സൈകിൾ യാത്ര നടത്തിയ യുവാക്കളെയും അനുമോദിച്ചു.


Keywords: Kasaragod, Kerala, News, Students, Wheel Chair, President, Kerala Singers Group distributed wheelchair.


< !- START disable copy paste -->

Post a Comment