Join Whatsapp Group. Join now!

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കഴുകി വൃത്തിയാക്കി നഗരസഭയും ഫയർ ഫോഴ്‌സും

Kasargod new bus stand cleaned by municipality and fire force#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.10.2021) ഗാന്ധിജയന്തി ദിനത്തിൽ കാസർകോട് നഗരസഭയും ഫയർ ഫോഴ്‌സും സിവിൽ ഡിഫൻസും ചേർന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കഴുകി വൃത്തിയാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ശുചീകരണം.

   
Kasaragod, Kerala, News, Top-Headlines, Cleaning, Busstand, Fire force, Municipality, Inauguration, Kasargod new bus stand cleaned by municipality and fire force.





നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശംസീദ ഫിറോസ്, സെക്രടറി മനോഹരന്‍, ജില്ലാ ഫയർ ഓഫീസർ ഹരിദാസ്, എസ് എഫ് ആർ ഒ ശ്രീനിവാസൻ, അനീഷ്, അജേഷ്, കിഷോർ, മധു പി എം, ഗോപാലകൃഷ്ണൻ കെ, നാരായണൻ വിവി, സിവിൽ ഡിഫൻസ് വോളന്റീയർമാരായ സനോജ്, ദേവി പ്രസാദ്, രൂപേഷ്, രാഗേഷ്, ജഅഫർ സാദിഖ്, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Top-Headlines, Cleaning, Busstand, Fire force, Municipality, Inauguration, Kasargod new bus stand cleaned by municipality and fire force.



Post a Comment