Join Whatsapp Group. Join now!

'അന്നം അമൃതം' പരിപാടിയുടെ ഭാഗമായി ലയൺസ് ക്ലബുകൾ ഭക്ഷണ വിതരണം നടത്തി

Kasaragod Town Lions Club distributed food in town and General Hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.10.2021) ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ഡഗ്ലസ് അലെക്‌സാൻഡറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന 'അന്നം അമൃതം' പരിപാടിയുടെ ഭാഗമായി കാസർകോട് ടൗൺ ലയൺസ് ക്ലബ്, നഗരത്തിലും, ജനറൽ ആശുപത്രിയിലും ഭക്ഷണ വിതരണം നടത്തി.

Kasaragod Town Lions Club distributed food in town and General Hospital

നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ദിൽശാദ്, സെക്രടറി ജിശാദ്, ട്രഷറർ അശ്‌റഫ് അലി, അമീൻ, ആസിഫ് മാളിക, സജ്ജാദ്, ഖലീൽ മദീന, റാശിദ് പെരുമ്പള സംബന്ധിച്ചു.

ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ന്യൂ വോയ്സിസ് ടീം ഭക്ഷണം വിതരണം ചെയ്‌തു

കാസർകോട്: 'അന്നം അമൃതം' പരിപാടിയുടെ ഭാഗമായി ലയൺസ്‌ ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ വനിതാ വിഭാഗമായ ന്യൂ വോയ്സിസ് ടീം കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്‌തു . പ്രസിഡന്‍റ് ശിഫാനി മുജീബ് നേതൃത്വം നൽകി. സെക്രടറി സുമയ്യ റഈസ്, ട്രഷറര്‍ സകീന ആരിഫ്, ഹാജിറ മഹ് മൂദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഹ്‌മൂദ്‌, റഈസ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Food, Distribution, Kasaragod Town Lions Club distributed food in town and General Hospital.

Post a Comment