Join Whatsapp Group. Join now!

ഇൻകാസ് ശാർജ കമിറ്റിയുടെ 'സംഗമം-2021' വിവിധ പരിപാടികളോടെ ആഘോഷിച്ചു

INCAS Sharjah Committee organized 'Sangamam-2021' with various events#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ശാർജ: (my.kasargodvartha.com 05.10.2021) ഇൻകാസ് ശാർജ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 'സംഗമം-2021' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാർക്കായി പായസ പാചക മത്സരം എന്നിവ ഒരുക്കിയിരുന്നു. ഇൻകാസ് നേതാവായിരുന്ന എം എം സുൽഫികറിൻ്റെ ഓർമയ്ക്കായി ഏർപെടുത്തിയ വിദ്യാഭ്യാസ അവാർഡ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനിച്ചു. കലാപരിപാടികളും അരങ്ങേറി.

   
Gulf, News, Award, INCAS Sharjah Committee organized 'Sangamam-2021' with various events.



യു എ ഇ കമിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാർജ പ്രസിഡണ്ട് അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. സിനിമ നിർമാതാവ് സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു. പുന്നക്കൽ മുഹമ്മദലി, അബ്ദുല്ല മല്ലച്ചേരി, കെ ബാലകൃഷ്ണൻ, വി കെ മുരളീധരൻ, ശ്രീനാഥ് കാടഞ്ചേരി, ഷാജി ജോൺ, ബിജു എബ്രഹാം, എസ് എം ജാബിർ, കെ അബ്ദുൽ മജീദ്, കെ എം അബ്ദുൽ മനാഫ് സംസാരിച്ചു. വി നാരായണൻ നായർ സ്വാഗതവും മാത്യു ജോൺ നന്ദിയും പറഞ്ഞു.

പാചക മത്സരത്തിൽ ഹിരണ്യ ജയ പ്രബിൻ ഒന്നാം സ്ഥാനവും, നഫീസത് മുഹമ്മദ് സഈദ് രണ്ടാം സ്ഥാനവും, ടീം ബെൻഹർ മൂന്നാം സ്ഥാനവും നേടി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഞ്ജലി ദീപു, അനിത ജേക്കബ്, ടിനി തോമസ്, അസ്ര ഫൈറൂസ്, സുദിപ്തി ചന്ദ്രൻ, ആശിഖ് നൂർ സുധീർ, നന്ദന കൃഷ്ണദാസ്, റിയോന മുറേൽ ഡിസൂസ, രേഷ്ന എബ്രഹാം, ഫയാസ് അൻസാർ, ആൻ ബിജു എബ്രഹാം, അബ്ദുല്ല സഹൽ, അശ്ഫാഖ് നൗശാദ്, ഫാത്വിമ അബ്ദുൽ മജീദ്, ജസീല ജാസിർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.


Keywords: Gulf, News, Award, Sharjah, INCAS, INCAS Sharjah Committee organized 'Sangamam-2021' with various events.


< !- START disable copy paste -->

Post a Comment