കാസർകോട്: (my.kasargodvartha.com 31.10.2021) എക്സൈസ് കാസർകോട് റേൻജ് 'ലഹരിക്കെതിരെ ദീപ ജ്വാല' പരിപാടി സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ്റെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ നടന്നുവരുന്ന വിവിധ ബോധവത്‌കരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി ദിനാഘോഷത്തെ പ്രതിനിധീകരിച്ച് 152 ദീപങ്ങൾ തെളിയിച്ചു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. കാസർകോട് റേൻജ് പ്രിവൻ്റീവ് ഓഫീസർ കൃഷ്ണ എ സ്വാഗതവും സിവിൽ എക്സൈസ് ഓഫീസർ അരുൺ എ ടി നന്ദിയും പറഞ്ഞു.
സി ഇ ഒ നിധിൻ മോഹൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ പി ഗംഗാധരൻ, പ്രിവൻ്റീവ് ഓഫീസർ എം കെ ബാബു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ കുമാർ, രമേഷ് ബാബു, പ്രജിത് പി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Excise, Drugs, Programme, Top-Headlines, Gandhi Jayanthi, Busstand, Excise Kasaragod Range organized event against drugs.
< !- START disable copy paste -->കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. കാസർകോട് റേൻജ് പ്രിവൻ്റീവ് ഓഫീസർ കൃഷ്ണ എ സ്വാഗതവും സിവിൽ എക്സൈസ് ഓഫീസർ അരുൺ എ ടി നന്ദിയും പറഞ്ഞു.