കളനാട്: (my.kasargodvartha.com 04.10.2021) വാണിയർമൂല തെയ്യമ്പാടി പ്രദേശത്ത് കുടിവെള്ള വിതരണ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് സിപിഎം വാണിയർമൂല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
തെക്കേവീട് കുഞ്ഞിരാമൻ നഗറിൽ വെച്ച് നടന്ന സമ്മേളനം ഉദുമ ഏരിയ കമിറ്റി അംഗം എം കെ വിജയൻ ഉദ്ഘാടനം ചെയ്തു. രവി ടി കെ അധ്യക്ഷത വഹിച്ചു. മനോജ് പെരുമ്പള, പ്രദീപ് ആർ, ബി വൈശാഖ്, ബി സുകുമാരൻ, എം ഹനീഫ് പങ്കെടുത്തു.
വിഷ്‌ണുപ്രസാദ് അനുശോചന പ്രമേയവും നന്ദേശ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രടറിയായി എം എസ് ശ്രീജിത്തിനെ തിരഞ്ഞെടുത്തു.
Keywords: Kerala, Kasaragod, News, Kalanad, CPM demands immediate action for drinking water supply in Vaniyarmoola Theyyampadi area