ബ്ലോക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സകീന അബ്ദുല്ല ഹാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അശ്‌റഫ് കർള, ബ്ലോക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമാവതി, അംഗം വിവേകാനന്ദ ഷെട്ടി, ജില്ലാ എജുകേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുലത്വീഫ് മഠത്തിൽ, ഡെപ്യൂടി ജില്ലാ എജുകേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്, ജില്ലാ പാലിയേറ്റീവ് കെയർ കോ ഓർഡിനേറ്റർ ഷിജി മനോജ്, ദേശീയ ആരോഗ്യദൗത്യം ജൂനിയർ കൺസൾടന്റ് കമൽ കെ ജോസ് സംസാരിച്ചു. കുമ്പള സാമുഹികാരോഗ്യ കേന്ദ്രം ഹെൽത് സൂപെർ വൈസർ ബി അശ്‌റഫ് സ്വാഗതവും ഹെൽത് ഇൻസ്പെക്ടർ ഗന്നി മോൾ നന്ദിയും പറഞ്ഞു.
ലോകമെമ്പാടുമായി പ്രതിവർഷം 2.1 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ബാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. വർഷം തോറും സ്തനാർബുദ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഒക്ടോബർ ലോക മാസം സ്തനാർബുദ മാസമായി ആചരിച്ചുവരുന്നത്. ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
Keywords: Kerala, News, Kasaragod, Kumbala, Class, Breast Cancer Awareness Month; District level inauguration and seminar conducted.
< !- START disable copy paste -->