Join Whatsapp Group. Join now!

ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ദുബൈ - കാസർകോട് ഇൻകാസിന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

Blood donation camp led by Dubai-Kasargod Incas on Indira Gandhi's birthday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 16.10.2021) മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനത്തോടനുബന്ധിച്ച് ദുബൈ ഇൻകാസ് കാസർകോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നവംബറിൽ ദുബൈയിൽ വെച്ചു രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചു.

വീക്ഷണം ഓൺലൈൻ പത്രത്തിന്‍റെ വരിക്കാരാകുവാൻ എല്ലാ അംഗങ്ങളും തയ്യാറായ യോഗത്തിൽ പത്രത്തിന്‍റെ പതിപ്പ് കൂടുതൽ ആൾക്കാരിലേക്കു എത്തിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനിച്ചു.

ജമ്മുവിലെ പൂഞ്ച് ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ച് ജവാന്മാർക്കും, മലയാള സിനിമയിലെ കാരണവർ നെടുമുടി വേണു, മാപ്പിള പാട്ടു രംഗത്തെ കുലപതിയായ വി എം കുട്ടി എന്നിവരുടെ വിയോഗത്തിൽ അനോശോചനം രേഖപ്പെടുത്തി.

Blood donation camp led by Dubai-Kasargod Incas on Indira Gandhi's birthday

കമിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എത്രയും പെട്ടെന്നുതന്നെ ദുബൈ ഇൻകാസ് കാസർകോട് ജില്ലാ കമിറ്റി പുനഃസംഘടിക്കാൻ വിപുലമായ പൊതുയോഗം വിളിച്ചു ചേർക്കാനും മറ്റു നടപടികൾ സ്വീകരിക്കാനും മേൽ കമിറ്റിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദുബൈ ഗർഹൂദിലെ ഹൈലാൻഡ് റെസ്റ്റൊറന്‍റിൽ നടന്ന യോഗത്തിൽ ജില്ലാ കമിറ്റി വൈസ് പ്രസിഡന്‍റ് സജി ബേക്കൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് ദുബൈ പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രടറി ബി എ നാസർ, ജില്ലാ കമിറ്റി ട്രഷറർ അഹ് മദ് അലി, എ വി ചന്ദ്രൻ, രതീഷ് കെ പി പി, ശ്യാംകുമാർ തച്ചങ്ങാട്, രാജീവ് ടി പി, ഫിറോസ് കാഞ്ഞങ്ങാട്, സുനിൽ കരിങ്ങാട്ട് എന്നിവർ സംസാരിച്ചു.

യോഗത്തിൽ ജോയിന്‍റ് സെക്രടറിമാരായ ഹരീഷ് മേപ്പാട് സ്വാഗതവും ഹബീബ് ബായാർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Incas, Gulf, Indira Ganch, Nedumudi Venu, V M Kutti, Blood donation camp led by Dubai-Kasargod Incas on Indira Gandhi's birthday.

Post a Comment