Join Whatsapp Group. Join now!

ബിഗ് ബസാറിൽ ഒക്ടോബർ ഒന്ന് മുതൽ 10 വരെ 'ബിഗ് ഷോപിംഗ് ഫെസ്റ്റിവൽ'

'Big Shopping Festival' at Big Bazar from October 1 to 10 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 01.10.2021) ഇളവുകളും സൗജന്യങ്ങളുമായി കാസർകോട് ബിഗ് ബസാറിൽ ഒക്ടോബർ ഒന്ന് മുതൽ 10 വരെ 'ബിഗ് ഷോപിംഗ് ഫെസ്റ്റിവൽ' നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് കിലോ ഗ്രാം മട്ട അരിയും, 250 രൂപയുടെ ഫാഷൻ വൗചറും 6000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ നെയ്യ്, ഒരു കിലോ ഗ്രാം പഞ്ചസാര, 500 രൂപയുടെ ഫാഷൻ വൗചർ എന്നിവയും 10,000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് കിലോഗ്രാം ആട്ട, ഒരു കിലോഗ്രാം അരി, ഒരു കിലോഗ്രാം പരിപ്പ്, ഒരു ലിറ്റർ നെയ്യ്, ഒരു കിലോഗ്രാം പഞ്ചസാര, 1000 രൂപയുടെ ഫാഷൻ വൗചർ എന്നിവയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 
'Big Shopping Festival' at Big Bazar from October 1 to 10



ഭക്ഷ്യവസ്തുക്കൾ, ഫാഷൻ, ഗാർഹിക വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവക്കെല്ലാം ഇളവുകളുണ്ടാവും. ഭക്ഷ്യ, പേഴ്സണൽ കെയർ ബ്രാൻഡുകളിൽ ഒന്നു വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ട് പണമടക്കുമ്പോൾ ഏഴര ശതമാനം വരെ അധിക ഇളവ് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്റ്റോർ മാനജർ മിഥുൻ ആന്റണി, ഓപറേഷൻ മാനജർ മനോഹർ റൈ എന്നിവർ സംബന്ധിച്ചു.



Keywords: Kerala, Kasaragod, News, Food Items, Fashion, Electronics Equipments, 'Big Shopping Festival' at Big Bazar from October 1 to 10

Post a Comment