കാസർകോട്: (my.kasargodvartha.com 10.10.2021) ജില്ലയിലെ രണ്ട് രക്തബാങ്കുകളിലേക്കായി സന്നദ്ധ രക്തദാന ക്യാംപ് വഴി 104 യൂനിറ്റ് രക്തമെത്തിച്ച് ബ്ലഡ് ഡോണേർസ് കേരള.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൻ്റെ നേതൃത്വത്തിൽ മാലോത്ത് കസബ ഹയർ സെകൻഡറി സ്കൂളുമായി ചേർന്ന് നടത്തിയ രക്തദാന ക്യാംപിൽ 64 യൂനിറ്റ് രക്തവും, കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കിൻ്റെ നേതൃത്വത്തിൽ ജാസ് കലാ-കായിക സാമൂഹ്യ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ നടന്ന ക്യാംപിൽ 40 യൂനിറ്റ് രക്തവുമാണ് ശേഖരിച്ചത്.
കൂടാതെ മുടി നഷ്‌ടമായ ക്യാൻസർ ബാധിതർക്കായി വിഗ് വെച്ചു നൽകാനായി ബിഡികെ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച മുടികളും തലശേരി സോഷ്യൽ സെർവീസ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി.
Keywords: Kerala, Kasaragod, News, BDK delivered 104 units of blood to blood banks
ഞായറാഴ്ച നടന്ന രണ്ട് ക്യാംപുകളിലായി 104 യൂനിറ്റ് രക്തം ശേഖരിക്കാൻ സഹായിച്ച മുഴുവൻ ജനങ്ങൾക്കും ബി ഡി കെ ജില്ലാ കമിറ്റി നന്ദി അറിയിച്ചു. ബി ഡി കെ സംസ്ഥാന - ജില്ലാ - സോൺ ഭാരവാഹികൾ രണ്ട് സ്ഥലങ്ങളിലെയും ക്യാംപുകൾ ചുക്കാൻ പിടിച്ചു.