Join Whatsapp Group. Join now!

ഐ സി ഡി എസും വിമുക്തിയും സഹകരിച്ച് രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

Awareness classes for parents organized in collaboration with ICDS and Vimukthi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 19.10.2021) വനിത, ശിശു വികസന വകുപ്പ് 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഐ സി ഡി എസ് കാറഡുക്ക അഡീഷനല്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് കുറ്റിക്കോല്‍, ബേഡകം, മുളിയാര്‍ ദേലംമ്പാടി പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. വിമുക്തി കോ-ഓര്‍ഡിനേറ്ററും എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ എന്‍ ജി രഘുനാഥന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

     
News, Kerala, Kasaragod, Awareness classes, organized, Women, Awareness classes for parents organized in collaboration with ICDS and Vimukthi.



കുറ്റിക്കോലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ലിസി തോമസ്, ഐ സി ഡി എസ് കാറഡുക്ക അഡീഷനല്‍ സൂപെര്‍വൈസര്‍ സന്ധ്യ കെ സംസാരിച്ചു. പ്രൊജക്ട് ഓഫീസര്‍ രജനി പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. വി ശ്രീജ സ്വാഗതവും ശ്യാമിലി നന്ദിയും പറഞ്ഞു.

ജി എച് എസ് എസ് കുണ്ടംകുഴിയില്‍ പി ടി എ പ്രസിഡണ്ട് സുരേഷ് പായം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പ്രഫുല്‍ചന്ദ്രന്‍, ബ്ലോക് കോ-ഓര്‍ഡിനേറ്റര്‍ എം എ മണികണ്ഠന്‍, സ്‌കൂള്‍ കൗണ്‍സിലര്‍ പ്രസന്ന സംസാരിച്ചു.

ജി എച് എസ് എസ് പാണ്ടിയില്‍ പി ടി എ പ്രസിഡണ്ട് ഡി എ ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപല്‍ ഡോ. ശോഭനമാരി, ഹെഡ്മിസ്ട്രസ് എം ഭാനുമതി, പ്രൊജക്ട് ഓഫീസര്‍ പി വി ലതിക സംസാരിച്ചു.

Keywords: News, Kerala, Kasaragod, Awareness classes, organized, Women, Awareness classes for parents organized in collaboration with ICDS and Vimukthi.

< !- START disable copy paste -->

Post a Comment