Join Whatsapp Group. Join now!

കുഡ്‌ലു സെർവീസ് സഹകരണ ബാങ്കിൽ സ്വർണം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് തിരിച്ചു കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം; എപി റഫീഖ് എരിയാൽ ബ്രാഞ്ച് സെക്രടറി

AP Rafeeq elected as CPM Eriyal Branch Secretary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എരിയാൽ: (my.kasargodvartha.com 04.10.2021) കുഡ്‌ലു സെർവീസ് സഹകരണ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട് സ്വർണം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് സ്വർണം തിരിച്ചു കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം എരിയാൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ചേരങ്കൈ പ്രദേശത്തേക്കുള്ള റെയിൽവേ അൻഡർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 
AP Rafeeq elected as CPM Eriyal Branch Secretary

ദിനേശ് പതാകയുയർത്തി. കാസർകോട് ഏരിയാ കമിറ്റി അംഗം കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജീർ എരിയാൽ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ, സുജിത്ത്, ജയൻ സംസാരിച്ചു.

മുതിർന്ന അംഗം ബാലനെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ബ്രാഞ്ച് സെക്രടറിയായി എ പി റഫീഖിനെ തെരഞ്ഞെടുത്തു.

Keywords: Kerala, News, Kasaragod, Eriyal, Service Cooporative Bank, Robbery, Protest, A P Rafeeq, Office Bearers, AP Rafeeq elected as CPM Eriyal Branch Secretary.
< !- START disable copy paste -->

Post a Comment