കാസർകോട്: (my.kasargodvartha.com 29.10.2021) അണങ്കൂർ ഗവ. ആയുർവേദ ആശുപത്രി ഭൂമി വീണ്ടെടുത്ത് അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്ന് സിപിഎം വിദ്യാനഗർ ലോകൽ സമ്മേളനം ആവശ്യപ്പെട്ടു.
കാസർകോട് സർവീസ് സഹകരണ ബാങ്ക് ഹാളിലെ ബി ശങ്കരപ്പ നായ്ക് നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ടി ബാലകൃഷ്ണൻ, മുഹമ്മദ് ഹാശിം, കെ ജ്യോതി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അനിൽ ചെന്നിക്കര പ്രവർത്തന റിപോർട് അവതരിപ്പിച്ചു.
ജില്ലാ കമിറ്റി അംഗങ്ങളായ ടി കെ രാജൻ, എം സുമതി, സിജി മാത്യു, ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, പി വി കെ ഭാസ്കരൻ, എ ജി നായർ, എം രാമൻ, കെ ഭുജംഗഷെട്ടി, കെ രവീന്ദ്രൻ സംസാരിച്ചു.
അനിൽ ചെന്നിക്കര സെക്രടറിയായി 13 അംഗ ലോകൽ കമിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. അനിൽ ചെന്നിക്കര ഇത് രണ്ടാം തവണയാണ് സെക്രടറിയാവുന്നത്.
Keywords: Kerala, News, Kasaragod, Political Party, CPM, Anil Chennikkara elected as Secretary of CPM Vidyanagar local committee.< !- START disable copy paste -->