Join Whatsapp Group. Join now!

എസ് എഫ് ഐ അക്രമ രാഷ്ട്രീയം ഒഴിവാക്കണമെന്ന് എ ഐ എസ് എഫ്; പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

AISF organized protest march against SFI #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 24.10.2021) എം ജി സര്‍വകലശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് സംസ്ഥാന ജോ. സെക്രടറി ഋഷിരാജ്, നിമിഷാ രാജു, വൈസ് പ്രസിഡന്റ് അമല്‍ അശോകന്‍, കമിറ്റി അംഗം സഹദ് ഉള്‍പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് എ ഐ എസ് എഫ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എസ് എഫ് ഐ അക്രമ രാഷ്ട്രീയം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
     
News, Kerala, Kasaragod, Kanhangad, President, Secretary, AISF, Protest, March, SFI, AISF organized protest march against SFI.

സംസ്ഥാന സെക്രടറിയേറ്റ് അംഗം ഹരിദാസ് പെരുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സോയ കെ കെ അധ്യക്ഷത വഹിച്ചു.എം ശ്രീജിത്, ആര്യ രാവണീശ്വരം, അതുല്യ എം വി സംസാരിച്ചു. രാകേഷ് രാവണീശ്വരം സ്വാഗതം പറഞ്ഞു. അഖില്‍ പള്ളിക്കാപ്പില്‍, അശ്വിന്‍ എം വി, പ്രഭിജിത്, വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


Keywords: News, Kerala, Kasaragod, Kanhangad, President, Secretary, AISF, Protest, March, SFI, AISF organized protest march against SFI.
< !- START disable copy paste -->

Post a Comment