ചെറുവത്തൂര്‍: (my.kasargodvartha.com 09.09.2021) സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയായിരുന്ന വി പി മഹ്‌മൂദ് ഹാജി പിലാവളപ്പ് (90) നിര്യാതനായി. ദീര്‍ഘ കാലം പിലാവളപ്പ് മുസ്ലിം ജമാഅത് പ്രസിഡണ്ട്, ആദ്യകാല എസ് വൈ എസ് യൂനിറ്റ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ ബീഫാത്വിമ. മക്കള്‍: സാബിര്‍, സാബിത്, ജാബിര്‍, ശഫീഖ് അമാനി, ശഹീദ്, സാദിഖ്, ശാകിര്‍, സ്വാലിഹ് നഈമി, ശമീം, പരേതയായ സാഹിറ.
മരുമക്കള്‍: ത്വാഹിറ, സമീറ, ഫാത്വിമ, കുഞ്ഞാസിയ, ഹബീബ, റുക്സാന, ശഫീദ, ഉമ്മുകുല്‍സു, മുബശിറ.
പിലാവളപ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത് ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രടറി യൂസുഫ് മദനി ചെറുവത്തൂര്‍, എസ് എസ് എഫ് ജില്ലാ സെക്രടറി റഈസ് മുഈനി, സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് ടി പി, സിറാജ് പ്രൊമോഷന്‍ കൗണ്‍സില്‍ തൃക്കരിപ്പൂര്‍ സോണ്‍ ചെയര്‍മാന്‍ ഹുസൈന്‍ ഹാജി എന്നിവര്‍ വീട് സന്ദര്‍ശിച്ചു. നിര്യാണത്തിൽ കേരള മുസ്‌ലിം ജമാഅത് ജില്ലാ കമിറ്റി അനുശോചിച്ചു. മയ്യിത്ത് നിസ്‌കരിക്കാനും പ്രാർഥന നടത്താനും അഭ്യർഥിച്ചു.
Keywords: Kasaragod, News, Kerala, Obituary, VP Mahmood Haji Pilavalappu, Cheruvathur, VP Mahmood Haji Pilavalappu of Cheruvathur passed away.