Join Whatsapp Group. Join now!

കോവിഡ് നാളുകളിലെ സ്തുത്യർഹ സേവനം; ആശാ വർകർ ഖൈറുന്നീസ ഇസ്മാഈലിനെ മീലാദ് ട്രസ്റ്റ്‌ ആദരിച്ചു

Qairunnisaa Ismail felicitated by Meelad Trust#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 27.09.2021) ആരോഗ്യ മേഖലയിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന ആശാ വർകർ ഖൈറുന്നീസ ഇസ്മാഈലിനെ മീലാദ് ട്രസ്റ്റ്‌ ആദരിച്ചു. കുമ്പള ഗ്രാമപഞ്ചായത്തുമായും ആരോഗ്യവകുപ്പുമായും സഹകരിച്ച് വാക്‌സിനേഷൻ, ആർടി പിസിആർ പരിശോധന, ബോധവത്കരണ പരിപാടി തുടങ്ങിയവയിൽ മുൻപന്തിയിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനമാണ് ഖൈറുന്നീസ നടത്തിയത്.
 
Qairunnisaa Ismail felicitated by Meelad Trust

ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ അംഗം എം എ മൂസ അധ്യക്ഷത വഹിച്ചു. കുമ്പള സി എച് സി ഹെൽത് സൂപെർവൈസർ ബി അശ്റഫ് മെമെന്റോ സമ്മാനിച്ചു. റിയാസ് മൊഗ്രാൽ ഷാൾ അണിയിച്ചു.

ബി എ മുഹമ്മദ് കുഞ്ഞി, എച് എം കരീം, സി എച് ഖാദർ, എം എസ് അബ്ദുല്ലകുഞ്ഞി, ടി പി എ റഹ്‌മാൻ, ശാഫി മീലാദ് നഗർ, എം എ ഇഖ്ബാൽ, മുഹമ്മദ് ടി പി, റാശിദ് കടപ്പുറം, ടി എം മുഹമ്മദ്, സിദ്ദീഖ് മാൻകൂർ, ടി എ ജലാൽ, ബശീർ ഫിർദൗസ്, ആരിഫ്, ഇബ്രാഹിം ടി എം, അബ്ദുൽ മുഹ്സിൻ, മുഹമ്മദ്, റശീദ്, ഇർശാദ്, അബ്ദുൽ മുഈസ് പ്രസംഗിച്ചു. എം പി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Mogral, Felicitation, COVID, Kairunnisa, Meelad Trust, Qairunnisaa Ismail felicitated by Meelad Trust.
< !- START disable copy paste -->

Post a Comment