Join Whatsapp Group. Join now!

പ്രവാസ ലോകത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർകാരുകൾ സഹായമെത്തിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ - ഗ്ലോബൽ പ്രവാസി വിംഗ് ഓൺലൈൻ മീറ്റ്

Online meet organized by Human Rights Organization and Global Expatriate Wing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 07.09.2021) പ്രവാസ ലോകത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവും ക്ഷേമ പെൻഷനും നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർകാരുകൾ തയ്യാറാകണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഗ്ലോബൽ പ്രവാസി വിംഗ് ഓൺലൈൻ മീറ്റ് ആവശ്യപ്പെട്ടു.

Kasaragod, News, Kerala, Gulf, Online meet organized by Human Rights Organization and Global Expatriate Wing.

പ്രവാസി പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി കുടുംബങ്ങൾക്ക് ക്ഷേമ പെൻഷനായി 5000 രൂപ വീതം നൽകണമെന്ന് ഉദ്‌ഘാടനം ചെയ്‌ത ദേശീയ പ്രസിഡന്റ് ജാസിം കണ്ടൽ പറഞ്ഞു. യാത്രക്ക് 48 മണിക്കൂർ മുമ്പ് സ്വകാര്യ ക്ലിനികുകളിൽ കോവിഡ് ടെസ്റ്റ്‌ നടത്താൻ 700 രൂപ ഈടാക്കുമ്പോൾ യാത്രക്ക്‌ തൊട്ട് മുമ്പ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ 2500 മുതൽ 4000 രൂപയാണ് ഈടാക്കുന്നത്. ഇത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ്. ഈ ടെസ്റ്റ്‌ സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെയർമാൻ അൻസാർ കുന്നിൻപുറം അധ്യക്ഷത വഹിച്ചു. എബ്രഹാം തോമസ് ഇറ്റലി, അൻസാർ ലൻഡൻ, അമീർ ദുബൈ, കല്ലമ്പലം ശബീർ ശാർജ, വസീം മുഹമ്മദ്‌ മസ്കറ്റ്, അശ്‌റഫ് ഖത്വർ, അമീർ സേട്ട് ഖത്വർ, മഹിളാ വിംഗ് ജനറൽ സെക്രടറി സുലൈഖ മാഹിൻ, നജ്‌മ അസ്‌ലം ദുബൈ സംസാരിച്ചു.

Keywords: News, Kerala, Gulf, Online meet organized by Human Rights Organization and Global Expatriate Wing.
< !- START disable copy paste -->

Post a Comment