ഉത്തരേന്ത്യയില്‍ നിന്ന് 30 കോടിയുടെ ലാമിനേറ്റഡ് ബോര്‍ഡ് പദ്ധതിക്കും പ്രവാസികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചോക്ലേറ്റ് ഫാക്ടറിക്കും ഭൂമി കൈമാറിയതിന് പിന്നാലെ ബ്രിടീഷ് വ്യവസായിയുടെ നേതൃത്വത്തില്‍ ബയോ ഡീസല്‍ പ്ലാന്റിനായി നിക്ഷേപകരെത്തിയത് ജില്ലയുടെ വ്യവസായ സാധ്യതകളും ലോകമറിഞ്ഞു തുടങ്ങിയതിന്റെ തെളിവാണ്. കാഞ്ഞങ്ങാട് ഗുരുവനത്ത് പൂര്‍ത്തിയായി വരുന്ന വ്യവസായ എസ്റ്റേറ്റില്‍ കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹമാണെന്നും നേരത്തെ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന മുന്‍പരിചയം ജില്ലക്ക് മുതല്‍ കൂട്ടാവുമെന്നും യോഗം വിലയിരുത്തി.
ചെയര്‍മാന്‍ എ കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. മാനജിംഗ് കമിറ്റി അംഗം കെ എസ് അന്‍വര്‍ സാദത്ത്, വൈസ് ചെയര്‍മാന്‍ കെ സി ഇര്‍ശാദ്, റാഫി ബെണ്ടിച്ചാല്‍, ജലീല്‍ മുഹമ്മദ്, ശിഹാബ് സല്‍മാന്‍, മുഹമ്മദ് റഈസ്, കെ വി അഭിലാഷ്, ഒ കെ മഹ് മൂദ്, ഗൗതം ഭക്ത സംസാരിച്ചു. ജന. കണ്‍വീനര്‍ മുജീബ് അഹ്‌മദ് സ്വാഗതവും ജോ. കണ്‍വീനർ പ്രസാദ് എം എന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, NMCC, Committee, Industry, District Collector, NMCC said that arrival of foreign investors is new hope for industrial revolution in Kasaragod.