1958 ൽ ചെർക്കള മേഖല മുസ്ലിം ലീഗ് ഭാരവാഹിയായിയാണ് തുടക്കമിട്ടത്. അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട്, കാസർകോട്, ഉദുമ മണ്ഡലം പ്രസിഡണ്ട്, മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട്, പ്രഥമ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ, ആർ ടി എ മെമ്പർ, താലൂക് സമിതി അംഗം, കെൽ ഡയറക്ടർ, ട്രാവൻകൂർ കൊചിൻ കെമികൽ ലിമിറ്റഡ് കമ്പനി ഡയറക്ടർ, കാസർകോട് അഗ്രികൾചറൽ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിമോചന സമര നായകൻ കൂടിയാണ്. സയ്യിദ് അബ്ദുർ റഹ്‌മാൻ ബാഫഖി തങ്ങളുടെ കാലം തൊട്ട് മുസ്ലിം ലീഗിൻ്റെ സംസ്ഥാന കൗൺസിൽ അംഗമായി തുടരുന്നു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
മുട്ടത്തൊടി സെർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ അബൂബകർ ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, എം കെ അബ്ദുർ റഹ്‌മാൻ ഹാജി, വാസുദേവൻ, സി എ അബ്ദുല്ല കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി എം അബൂബകർ, ബി സി കുമാരൻ, ഹമീദ് ശാ, അനീസ മൻസൂർ മല്ലത്ത്, ഇ മണികണ്ഠൻ, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, മൻസൂർ മല്ലത്ത്, അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വൽ, എം എസ് അബ്ദുല്ലക്കുഞ്ഞി ഹാജി, റഫീഖ് വിദ്യാനഗർ,അബ്ബാസ് കൊളച്ചപ്പ്, മാർക് മുഹമ്മദ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്, ഹനീഫ് പൈക്കം, സിദ്ദീഖ് ബോവിക്കാനം, അബ്ദുൽ ഖാദർ കുന്നിൽ, മാഹിൻ മുണ്ടക്കൈ, അബൂബകർ ചാപ്പ, അഹ്‌മദ് മൂലയിൽ, മുക്രി അബ്ദുൽ ഖാദർ, എ പി ഹസൈനാർ, കൃഷ്ണൻ ചേടിക്കാൽ,
ഹാരിസ് ബോവിക്കാനം, കെ മുഹമ്മദ് കുഞ്ഞി, ശഫീഖ് ആലൂർ, മൊയ്തു ബാവാഞ്ഞി, ശരീഫ് മല്ലത്ത്, എം എസ് നാസർ, എം എസ് ശുകൂർ, ബി ടി ഹമീദ് മാസ്തിക്കുണ്ട്, ബി കെ ഹംസ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Felicitation, M S Muhammed Kunji, UDF, Political Party, Muliyar, Welfare Service, MS Muhammad Kunhi honored.
< !- START disable copy paste -->