കാസർകോട്: (my.kasargodvartha.com 10.09.2021) സ്വന്തമായി മീ നോട് സ് എന്ന സോഫ്റ്റ് വെയർ നിർമിച്ച് ശ്രദ്ധേയനായ മുഹമ്മദ് ജാസിബിനെ ടീൻ ഇൻഡ്യ കാസർകോട് അനുമോദിച്ചു. ദുബൈ ന്യൂ ഇൻഡ്യൻ മോഡൽ സ്കൂൾ വിദ്യാർഥിയാണ് 13 കാരനായ ജാസിബ്. മൊഗ്രാൽ പുത്തൂരിലെ അബ്ദുർ റഹീം - നൂർജഹാൻ ദമ്പതികളുടെ മകനാണ്.
ജില്ലാ കോർഡിനേറ്റർ നൗശാദ് പി എം കെ ഉപഹാരം കൈമാറി. ഏരിയ കോർഡിനേറ്റർ മുഹമ്മദ് സബാഹ് ചെമ്മനാട്, മലർവാടി ബാലസംഘം ജില്ലാ കോർഡിനേറ്റർ കെ ഐ അബ്ദുലത്വീഫ് ആലുവ സംബന്ധിച്ചു.
Keywords:
Kasaragod, Kerala, News, Dubai, School, Mohammad Jasib felicitated by Teen India Kasargod.