Join Whatsapp Group. Join now!

മാലാഖ

Malakha#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സാജിദ താജുദ്ദീന്‍

കവിത

(my.kasargodvartha.com 10.09.2021)

വെള്ളപഞ്ഞിക്കെട്ടുകൾ-
ക്കിടയിൽനിന്നെത്തി,
വെള്ളാരം കണ്ണുള്ള
കുഞ്ഞുമാലാഖ.


ചിറകുകൾ വീശി-
പ്പതിയെ പറന്നെത്തി,
എന്നുടെയാത്മാവിൽ
കൂടുകൂട്ടാൻ.


നെഞ്ചിലെ
അഗ്നിയണയ്ക്കുവാൻ
വന്നെത്തിയ എൻ ജീവന്റെ പാതിയാമൊരു മാലാഖ.


ചിറകറ്റൊരെൻ സ്വപ്നവും
മോഹവും പതിയെ,
പൂത്തുതളിർത്തു തുടങ്ങി.


നോവിൻ കണങ്ങൾ
നിറഞ്ഞൊരെൻ
അകതാരിൽ,
ഉഷാകിരണമായി വന്നുനിറഞ്ഞു.

  
Kerala, Kasaragod, Poem, Mother,Care, Malakha.




എൻ ഏകാന്തദിനരാത്രങ്ങളെ
തരളിതമാക്കിയ,
നിൻ ശീതകരങ്ങൾതൻ
സ്നേഹമറിഞ്ഞു.


നീ വന്നനാൾതൊട്ടറിഞ്ഞു
ഞാനെന്നിലെ,
ശാന്തിയും സാന്ത്വനത്തിൻ
മാധുര്യവും.


ഇളംതെന്നലിൻ തലോടലിൽ
അലയായൊഴുകിടാം,
ഇനിയെന്നുമീ സ്നേഹമാം
ആരാമത്തിൽ.


അമ്മതൻ വാത്സല്യമേകി
ഞാനെന്നും,
മാറോടുചേർത്തിടാമെൻ-
പൊൻതാരകമേ...



Keywords: Kerala, Kasaragod, Poem, Mother,Care, Malakha.

< !- START disable copy paste -->

Post a Comment