ഉദുമ:(my.kasargodvartha.com 01.09.2021) മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ ഉദുമ ഏരിയാ കമിറ്റിയുടെ നേതൃത്വത്തിൽ ദക്ഷിണ മൂർത്തി മാസ്റ്റർ അനുസ്മരണ ദിനം, അവകാശദിനമായി ആചരിച്ചു. സി ഐ ടി യു ഏരിയാ കമിറ്റി അംഗം വി.ആർ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് മോഹനൻ മേലത്ത് അധ്യക്ഷത വഹിച്ചു. സെക്രടറി രാജേഷ് തൃക്കണ്ണാട് സ്വാഗതം പറഞ്ഞു.
ഉദുമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പി സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവൻ കീഴൂർ, ഹരീശൻ, മധുസൂധനൻ, ശ്രീധരൻ, ബാലകൃഷ്ണൻ, ഉഷകുമാരി, ദിനേശൻ പങ്കെടുത്തു. പി രാജൻ നന്ദി പറഞ്ഞു. ചടങ്ങിൽ യൂനിയൻ ജില്ലാ കമിറ്റിയുടെ ബാലകൃഷ്ണൻ കുടുംബ സഹായ ഫൻഡ് കൈമാറി.
Keywords: News,Kerala, Kasaragod, Secretary, President, Top-Headlines Malabar Devaswom Employees Union observed Dakshina Murthy Master Remembrance Day