Join Whatsapp Group. Join now!

മികവാർന്ന നേട്ടത്തിന് കാസർകോട് ഗവ. കോളജിന് അഭിനന്ദനവുമായി ഒ എസ് എ

Kasaragod Govt. College old students association appreciated for excellent performance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വിദ്യാനഗർ: (www.kasargodvartha.com 11.09.2021) കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ റാങ്കിങിൽ കണ്ണൂർ സർവകലാശാലയിൽ ഒന്നാമതെത്തുകയും പരീക്ഷയിൽ റാങ്കുകൾ വാരിക്കൂട്ടുകയും ചെയ്തതിൽ കാസർകോട് ഗവ. കോളജിലെ വിദ്യാർഥികൾ, പ്രിൻസിപൽ, അധ്യാപകർ, ജീവനക്കാർ, പി ടി എ കമിറ്റി തുടങ്ങിയവരെ ഗവ. കോളേജ് ഒ എസ് എ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു.

Kasaragod Govt. College old students association appreciated for excellent performance


കോളജ് കാമ്പസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട്‌ ടി എ ഖാലിദ് അധ്യക്ഷത വഹിച്ചു. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു. ടി ഇ മുഖ്‌താർ, കെ ബി മുഹമ്മദ്‌ കുഞ്ഞി, സി എൽ റശീദ്, മൊയ്‌തീൻ കംപ്യൂടെർ, സി എച് അബ്ദുല്ല കുഞ്ഞി, ടി എ ഉസ്മാൻ, തൊട്ടാൻ അബ്ദുർ റഹ്‌മാൻ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Government College,  Vidyanagar, Meeting,   Kasaragod Govt. College old students association appreciated for excellent performance.

Post a Comment