പട്ല: (my.kasargodvartha.com 09.09.2021) അമാന സ്കീമിൽ അംഗമായ പട്ലയിലെ കുടുംബത്തിന് ബഹ്റൈൻ കെ എം സി സി നൽകുന്ന പദ്ധതി തുകയായ നാല് ലക്ഷം രൂപ മുസ്ലിം ലീഗ് ശാഖാ ഭാരവാഹികൾക്ക് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്‌തു.
ശാഖാ പ്രസിഡന്റ് എച് കെ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ എം സി സി ജില്ലാ ട്രഷറർ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. അബ്ബാസ് ചെമ്മനാട് പ്രാർഥന നടത്തി. മമ്മു മല്ലം, ഗഫൂർ, ടി എം ഇഖ്ബാൽ, അബ്ദുർ റഹ്‌മാൻ ഹാജി പട്ല, ഹാരിസ് ചൂരി, ഹാരിസ് പട്ള, റസാഖ് ജി, ഹനീഫ് ചൂരി, സി എച് അബുബകർ, പി എം മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ ടി എച്, ആബിദ് കുന്നിൽ, ബാപ്പുട്ടി ഹാജി, മുഹമ്മദ് ഹാജി, ഉമർ, നാഫിഅ പട്ള, നവാസ് സ്രാമ്പി, ബാസിൽ ഉനൈസ്, ബി ബശീർ, യൂനുസ് ഒമാൻ, ഇല്യാസ് സംബന്ധിച്ചു. എം എ മജീദ് നന്ദി പറഞ്ഞു.
Keywords: Kerala, Kasaragod, News, KMCC, Patla, Handed Over, Muslim League, Handed over Amana Scheme Fund of Bahrain KMCC.