Join Whatsapp Group. Join now!

കേന്ദ്രസർകാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സൈകിൾ റാലി നടത്തി

DYFI held bicycle rally #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ:(my.kasargodvartha.com 05.09.2021) ഇന്ധനവില വർധനവ്, തൊഴിലില്ലായ്മ, വാക്സിൻ വിഷയം തുടങ്ങിയ കേന്ദ്രസർകാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി സൈകിൾ റാലി നടത്തി. കുന്നിൽ മുതൽ ചൗക്കി പെട്രോൾ പമ്പ് വരെയായിരുന്നു റാലി.

News, Kerala, Kasaragod, DYFI held bicycle rally

കാസർകോട് ബ്ലോക് പ്രസിഡന്റ് സുനിൽ കടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു. മേഖല സെക്രടറി സഫീർ ഗുൽസാർ, ട്രഷറർ സിറാജ് കെ കെ പുറം, ജോ. സെക്രടറിമാരായ അസർ പെരിയടുക്ക, അബ്ദുർ റഹ്‌മാൻ ആസാദ്‌, വൈസ് പ്രസിഡന്റ് അഫ്രീദ് പുത്തൂർ, കമ്പാർ യൂനിറ്റ് പ്രസിഡന്റ് കലന്ദർ ശാ, കുന്നിൽ യൂനിറ്റ് പ്രസിഡന്റ് ഫസൽ റഹ്‌മാൻ, എസ് എഫ് ഐ ലോകൽ സെക്രടറി ജംശീദ് പെരിയടുക്ക, ഔഫ് കസബ്, അബ്‌ശീർ എരിയാൽ, ശഹീം സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, DYFI held bicycle rally 



< !- START disable copy paste -->

Post a Comment