Join Whatsapp Group. Join now!

കായിക പ്രതിഭകൾക്ക് വളരാൻ നുസ്രത് നഗറിൽ കളിക്കളം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു

Demand for playground in Nusrat Nagar #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം:(my.kasargodvartha.com 05.09.2021) മുളിയാർ ഗ്രാമപഞ്ചായത്തിൽ അത്യാധുനിക രീതിയിലുള്ള കളിക്കളം വേണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി ബോവിക്കാനം ടൗണിൽ നിന്ന് 500 മീറ്റർ ദൂരത്തുള്ള നുസ്രത് നഗറിൽ പ്ലാൻ്റേഷൻ കോർപറേഷന്റെ അധീന സ്ഥലം വിട്ടുകിട്ടുന്നതിന് സർകാർ തലത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

  
News, Kerala, Kasaragod, Bovikanam, Sports, President Demand for playground in Nusrat Nagar



നിരവധി കായിക പ്രതിഭകൾക്ക് ജന്മം നൽകിയ സ്ഥലമാണ് മുളിയാർ പഞ്ചായത്ത്. പ്രതിഭാധനരായ ഒരുപറ്റം താരങ്ങൾ വളർന്നുവരുന്നുമുണ്ട്. ഇവിടെ പൂർണ സജ്ജീകരണമുള്ള പ്ലേ ഗ്രൗൻഡോ, ഇൻഡോർ സ്റ്റേഡിയങ്ങളോ ഇല്ലാത്തത് യുവതലമുറയെ നിരാശപ്പെടുത്തുന്നുണ്ട്. മുളിയാറിൻ്റെ വലിയൊരു ഭാഗം ഭൂമി വനം വകുപ്പിൻ്റെയും, പ്ലാൻ്റേഷൻ കോർപറേഷൻ്റെയും അധീനതയിലാണ്. ബാക്കി ഭാഗം കാർഷിക ഇടങ്ങളുമാണ്.

കായിക ക്ഷമതയുള്ള സമൂഹം ഉയർന്നുവരുന്നതിന് സർകാരിന്റെ സഹായമാണ് നാട്ടുകാർ അഭ്യർഥിക്കുന്നത്. ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒരു കളിക്കളം അനുവദിക്കുന്ന പദ്ധതിയിൽ മുളിയാറിന് അനുയോജ്യമായ സ്ഥലം നുസ്രത് നഗർ ആണെന്നും ഇവർ വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പുവിന് മുളിയാർ വാർഡ് വികസന സമിതി നിവേദനം സമർപിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മുൻ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ആസൂത്രണ സമിതി അംഗങ്ങളായ കെ ബി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, പൊതുപ്രവർത്തകരായ കെ അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുൾ ഖാദർ മുക്രി, അബൂബകർ ചാപ്പ, സിദ്ദീഖ് ബോവിക്കാനം, അഹ്‌മദ്‌ മൂലയിൽ, അബ്ദുല്ല സൗത്, നുസ്രത്, ഉമർ ബെള്ളിപ്പാടി, സിദ്ദീഖ് കുണിയേരി സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Bovikanam, Sports, President Demand for playground in Nusrat Nagar.










< !- START disable copy paste -->

Post a Comment