മുളിയാറിൽ ഹയർ സെകന്‍ഡറി തുല്യതാ വിജയോത്സവം നടത്തി
ബോവിക്കാനം: മുളിയാർ പഞ്ചായത്ത് സാക്ഷരതാ തുടർവിദ്യാ കേന്ദ്രം ഹയർ സെകന്‍ഡറി തുല്യത പരീക്ഷാ വിജയികളുടെ വിജയോത്സവം നടത്തി. പ്രസിഡന്റ് പി വി മിനി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ ജനാർധനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേർസൺചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ റൈസ റാശിദ്, എസ് എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കോളചെപ്പ്, രമേശൻ മുതലപ്പാറ, അനന്യ, നാരായണി കുട്ടി, നഫീസ സത്താർ, ജില്ല സാക്ഷരത മിഷൻ കോർഡിനേറ്റർ ശ്രീജൻ, സി ഡി എസ് ചെയർപേഴ്സൺ പ്രേമവതി, അധ്യാപകരായ വേണുകുമാർ, പ്രമോദ്, സജീവൻ മടപറമ്പത്ത്, പ്രേരക് മാലതി, ബഡ്‌സ് സ്കൂൾ അധ്യാപിക സുമ, ശാലിനി സംസാരിച്ചു. പ്രേരക്മാരായ സുനിത, ശാന്തിനി, ഉന്നത വിജയം നേടിയ പഠിതാക്കൾ എന്നിവരെ അനുമോദിച്ചു. വി പുഷ്പലത നന്ദി പറഞ്ഞു.
ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിൽ പ്ലസ് ടു തുല്യതാ പരീക്ഷ വിജയിച്ച് ഗ്രാമപഞ്ചായത്തംഗം
കുമ്പള: ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിൽ പ്ലസ് ടു തുല്യതാ പരീക്ഷ വിജയിച്ച് ഗ്രാമപഞ്ചായത്തംഗം. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറയാണ് ഉന്നത വിജയം നേടിയത്. കോയിപ്പാടി കടപ്പുറം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗമാണിവർ.
സബൂറയെ മെമ്പർമാർ ചേർന്ന് അനുമോദിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺമാരായ പ്രേമലത, പ്രേമാവതി എന്നിവർ ഷാൾ അണിയിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കൊഗ്ഗു, അംഗം കൗലത് ബീവി, സാക്ഷരതാ പ്രേരക് വിലാസിനി ടീചെർ, പഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ വീണ ജനാർധനൻ, സിഡി എസ് മെമ്പർ ഖദീജ സംബന്ധിച്ചു.
ചന്ദ്രഗിരി സ്‌കൂളിലെ പഠിതാക്കൾ ഹയർ സെകന്‍ഡറി തുല്യതാ വിജയോത്സവം നടത്തി
പൊയിനാച്ചി: സാക്ഷരത മിഷൻ്റെ പ്ലസ് ടു തുല്യത കോഴ്സിൽ മികച്ച വിജയം കരസ്ഥമാക്കിയ ചന്ദ്രഗിരി ഹയർ സെകന്‍ഡറി സ്കൂളിലെ പഠിതാക്കൾ വിജയോത്സവം സംഘടിപ്പിച്ചു. ചെമ്മനാട് പഞ്ചായത്തിലെ കുടുംബശ്രീ നേതൃത്വം പൂർണമായും രണ്ട് വർഷം മുമ്പ് ആരംഭിച്ച പ്ലസ് ടു ബാചിൽ പ്രവേശനം നേടിയിരുന്നു. അതിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി രണ്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺ ലൈനിലേക്ക് മാറിയെങ്കിലും 99 ശതമാനം വിജയം വരിക്കാൻ പഠിതാക്കൾക്ക് സാധിച്ചു.
വിജയോത്സവത്തിൻ്റെ ഭാഗമായി മുൻ പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ, പ്ലസ് ടു പരീക്ഷയെഴുതി വിജയിച്ച ജനപ്രതിനിധികളായ ബ്ലോക് മെമ്പർ കലാഭവൻ രാജു, പഞ്ചായത്തംഗം മറിയ മാഹിൻ, സി ഡി എസ് ചെയർപേഴ്സൺ മുംതാസ് അബുബകർ, ഏറ്റവും കൂടുതൽ മാർക് നേടിയ ആശ, നിർമല, പ്രസീത തുല്യത അധ്യാപകരായ രാജീവൻ, ദിനേശൻ, അനൂപ്, രാജൻ, അനിൽ ഫിലിപ്, സുവി, സുമ, സ്വപ്ന എന്നിവരെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബകർ ഉപഹാരം നൽകി അനുമോദിച്ചു.
വൈസ് പ്രസിഡൻ്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീജൻ പുന്നാട് മുഖ്യാഥിതിയായി. സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, ശംസുദ്ദീൻ തെക്കിൽ, ആഇശ അബൂബകർ, പഞ്ചായത്തംഗങ്ങളായ അബ്ദുൽ കലാം, സഹദുല്ല, കെ കൃഷ്ണൻ, രാജൻ കെ പൊയിനാച്ചി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി വിജയൻ, അസിസ്റ്റൻ്റ് സെക്രടറി പ്രദീഷ് എം കെ, പ്രേരക് തങ്കമണി ചെറുകര, രമ കെ, പ്രിയ, നസീമ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Examination, Students, Teachers, Felicitation, Celebrated winning of Higher Secondary Equivalency Examination.
< !- START disable copy paste -->