Join Whatsapp Group. Join now!

ദേശീയ നെയ്ത്ത് ദിനത്തിൽ കാസർകോട് സാരീസിന് തപാൽ വകുപ്പിൻ്റെ ആദരം

Tribute to Kasargod Sarees on National Weaving Day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 08.08.2021) ദേശീയ നെയ്ത്ത് ദിനത്തിൽ കാസർകോട് സാരീസിന് തപാൽ വകുപ്പിൻ്റെ ആദരം. പ്രത്യേക തപാൽ കവർ പുറത്തിറക്കിയാണ് കാസർകോട് സാരീസിനെ തപാൽ വകുപ്പ് ആദരിച്ചത്.

നെയ്ത്ത് പ്രക്രിയയിലെ സങ്കീർണമായ കഠിനാധ്വാനം, കാസര്‍കോട്ടെ നെയ്ത്തുകാരുടെ സഹകരണ സ്ഥാപനത്തിന്റെ പേരും ലോഗോയുമെല്ലാം കവറിന്റെ മുൻവശത്ത് ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കവറിൽ പതിച്ചിരിക്കുന്ന സ്റ്റാമ്പിൽ രാഷ്ട്രപിതാവിന്‍റെ ചിത്രം ചർക്കയോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്.

Kasaragod, News, Kerala, Tribute to Kasargod Sarees on National Weaving Day.

കാസർകോട് സാരികളെക്കുറിച്ച് ചെറുവിവരണവും കവറിൽ ചേർത്തിട്ടുണ്ട്. നേരത്തെ കോലാപ്പൂരി പാദരക്ഷകൾ, കുത്തമ്പള്ളി നെയ്ത്ത്, പാലക്കാടൻ മട്ട അരി, വയനാടന്‍ ഗന്ധകശാല അരി, തിരൂർ വെറ്റില, തുടങ്ങിയവയുടെ പ്രത്യേക തപാൽ കവർ പുറത്തിറക്കിയിട്ടുണ്ട്‌. ഇത്തരം പ്രത്യേക കവറുകളും സ്റ്റാമ്പുകളും ചരിത്രപരമായ പ്രാധാന്യവും നേടിയിട്ടുണ്ട്.

ഈ സ്റ്റാമ്പുകൾക്ക് വലിയ ഫിലാറ്റലിക് മൂല്യമുണ്ട്, കൂടാതെ ഇൻഡ്യയിലും വിദേശത്തുമുള്ള ഫിലാറ്റലിസ്റ്റുകൾക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നുമാണ്. അതിലുപരിയായി, ഇത്തരം തപാൽ സ്റ്റാമ്പുകളും പ്രത്യേക കവറുകളും ടാഗ് ചെയ്ത പൈതൃക വസ്തുക്കൾ പൊതുജനങ്ങളുടെ ഓർമയിൽ എന്നെന്നും ഉണ്ടാവുകയും ചെയ്യും.

ഈ കവർ അഞ്ച് രൂപ നിരക്കിലാണ് ലഭ്യമാവുക. ചടങ്ങിനോടനുബന്ധിച്ചു കാസർകോട് മുഖ്യ തപാല്‍ ഓഫീസിൽ സ്വന്തം ചിത്രം ആലേഖനം ചെയ്തു ലഭിക്കുന്ന 'മൈ സ്റ്റാമ്പ്' സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്.

കാസർകോട് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങ് എന്‍ എ നെല്ലിക്കുന്നിന്‍റെ സാന്നിധ്യത്തിൽ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി നിർമല ദേവി കവർ പ്രകാശനം ചെയ്തു. കാസർകോട് വീവേഴ്സ് കോ-ഓപറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽസ് സൊസൈറ്റി പ്രസിഡന്റ് മാധവ ഹെരാള കവർ സ്വീകരിച്ചു.

കാസർകോട് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് വി ശാരദ, അസിസ്റ്റന്റ് സൂപ്രണ്ട് പി ആർ ഷീല എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, News, Kerala, Honoured, Tribute to Kasargod Sarees on National Weaving Day.
< !- START disable copy paste -->

Post a Comment