ബദിയടുക്ക: (www.kasargodvartha.com 09.08.2021) ടൗണിലെ വെള്ളക്കെട്ടുകൾ നീക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ മാതൃകയായി. മഴക്കാലമാവുമ്പോൾ ബദിയടുക്ക ബസ് സ്റ്റാൻഡിന് മുൻവശം മുതൽ പൊലീസ് സ്റ്റേഷൻ പരിസരം വരെ ചെളിവെള്ളം റോഡിലേക്കൊഴുകുന്ന പ്രശ്നത്തിന് പരിഹാരമെന്നോണമാണ് എസ് വൈ എസ് ബദിയടുക്ക സർകിൾ സാന്ത്വനം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തിയത്.
സാമൂഹ്യ പ്രവർത്തകൻ ഹമീദ് കെടെഞ്ചി ഉദ്ഘാടനം ചെയ്തു. കബീർ ഹിമമി സഖാഫി ഗോളിയടുക്ക, റഫീഖ് സഅദി പെരഡാല, ശരീഫ് മാസ്റ്റർ പള്ളത്തടുക്ക, സൈഫുദ്ദീൻ കോരിക്കാർ, അബ്ദുല്ല പെരഡാല, സാബിത് ബദിയടുക്ക നേതൃത്വം നൽകി.
Keywords:
Kasaragod, Kerala, News, SYS, SYS activists cleaned town.
< !- START disable copy paste -->