കാഞ്ഞങ്ങാട്: (my.kasargodvartha.com 06.08.2021) മലയാളക്കരയ്ക്ക് ഒളിംപിക്‌സ് മെഡൽ സമ്മാനിച്ച കേരളത്തിന്റെ സ്വന്തം പി ആർ ശ്രീജേഷിന് അഭിനന്ദനവുമായി ടോകിയോ ടോക്. ഒളിംപിക്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ ഒളിംപിക്‌സ് വേവ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ ടി ടി എഫ് തലശേരി കേന്ദ്രവുമായി സഹകരിച്ചാണ് ടോകിയോ ടോക് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെകൻഡറി വിഭാഗങ്ങളിലായി 15 വിദ്യാലയങ്ങൾ പരിപാടിയിൽ പങ്കെടുത്തു. മത്സരത്തിൽ ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും ജി എച് എസ് എസ് പിലിക്കോട് രണ്ടാം സ്ഥാനവും നേടി.
ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെകൻഡറി വിഭാഗങ്ങളിലായി 15 വിദ്യാലയങ്ങൾ പരിപാടിയിൽ പങ്കെടുത്തു. മത്സരത്തിൽ ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും ജി എച് എസ് എസ് പിലിക്കോട് രണ്ടാം സ്ഥാനവും നേടി.
കോവിഡ് മാനദണ്ഡ ചട്ടപ്രകാരം ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെകൻഡറി സ്‌കൂളിൽ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എം കെ രാജശേഖരൻ അധ്യക്ഷത വഹിച്ചു. ഒളിംപിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി വി ബാലൻ, സെക്രടറി എം അച്യുതൻ, വി വി വിജയമോഹനൻ, ഡോ. സി സുരേശൻ, രാഹുൽ ടി, വികാസ് പലേരി, ജിതേഷ് മാണിയാട്ട് എന്നിവർ സംസാരിച്ചു.
സമാപന ചടങ്ങിൽ ജില്ല ഒളിംപിക്‌സ് അസോസിയേഷൻ സെക്രടറി എം അച്യുതൻ മാസ്റ്റർ സെർടിഫികെറ്റ് നൽകി. എൻടിടി എഫ് അധ്യപകരായ ടി രാഹുൽ, ജയസൂര്യൻ കെ എന്നിവർ സംസാരിച്ചു.
Keywords: News, Kanhangad, Kasaragod, Sports, Kerala, Quiz competition, Tokyo Tok, Quiz competition Organized Tokyo Tok.
< !- START disable copy paste -->