Join Whatsapp Group. Join now!

അടച്ചുപൂട്ടിയ ഏകാധ്യാപിക സ്‌കൂൾ പുന:സ്ഥാപിക്കാനോ എൽ പി സ്കൂളായി ഉയർത്താനോ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്

Muslim League demands action to reopen closed one-teacher school in Alur#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 11.08.2021) വികസന പിന്നോക്ക മേഖലയായ ആലൂരിലെ ഏകാധ്യാപിക സ്‌കൂൾ അടച്ചുപൂട്ടിയ നടപടി പ്രതിഷേധാർഹമാണെന്ന് മുളിയാർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം. സർകാർ നടപടി പ്രദേശവാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. പുന:സ്ഥാപിക്കാനോ എൽ പി സ്കൂളായി ഉയർത്താനോ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

  
Kasaragod, Kerala, News, Bovikanam, Muslim League demands action to reopen closed one-teacher school in Alur.



ബോവിക്കാനം സെക്ഷൻ ഓഫീസും സബ്സ്റ്റേഷനും ഉടൻ യഥാർഥ്യമാക്കാനും മുളിയാർ സി എച് സിയിലെ ഡയാലിസിസ് സെൻറർ തുറന്നു നൽകാനും നടപടി സ്വീകരിക്കണം. വാക്സിൻ വിതരണ അപാകത പരിഹരിച്ച് അത്യാവശ്യക്കാരായ മുഴുവൻ ആളുകൾക്കും വാക്‌സിൻ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പരിശോധനയുടെ പേരിൽ തുടർചയായി ജനങ്ങളെ പ്രയാസപ്പെടുത്തുന്ന നടപടിയാണ് ആദൂർ പൊലീസിന്റേതെന്നും യോഗം അഭിപ്രായപ്പെട്ടു. വിവിധ സമരപരിപാടികളും യോഗം ആവിഷ്കരിച്ചു.

പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചിക്ക് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി എ ബി ശാഫി, യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബാതിശ പൊവ്വലിന് എം എ ഖാദർ, മണ്ഡലം ജനറൽ സെക്രടറി ഖാദർ ആലൂരിന് യു ഡി എഫ് ചെയർമാൻ ബി എം അബൂബകർ എന്നിവർ ഷാളണിയിച്ചു.

എം കെ അബ്ദുർ റഹ്‌മാൻ ഹാജി, ബി എം അശ്‌റഫ്, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, അബ്ബാസ് കൊളച്ചപ്പ്, മാഹിൻ മുണ്ടക്കൈ, മാർക് മുഹമ്മദ് മല്ലം, എം എ നാസർ, എ കെ യൂസുഫ്, ഹമീദ് മല്ലം, മുസ്ത്വഫ ബിസ്മില്ല, അബ്ദുൾ ഖാദർ കുന്നിൽ, ബസ് സ്റ്റാൻഡ് അബ്ദുർ റഹ്‌മാൻ, ബി എം ഹാരിസ്, സി സുലൈമാൻ, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബൂബകർ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, മൊയ്‌തീൻ ബാവാഞ്ഞി, രമേശ് മുതലപ്പാറ, അബ്ദുർ റഹ്‌മാൻ ബെള്ളിപ്പാടി, ബി മൊയ്‌തീൻ, പി അബ്ദുല്ല കുഞ്ഞി ഹാജി, മറിയം അബ്ദുൾ ഖാദർ, അനീസ മല്ലത്ത്, റുഖിയ അബൂബകർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Bovikanam, Muslim League demands action to reopen closed one-teacher school in Alur.


< !- START disable copy paste -->

Post a Comment