< !- START disable copy paste -->
You are here
സംസ്ഥാന സർകാരിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ കെട്ടിടം നാടിന് സമർപിച്ചു
- Tuesday, August 31, 2021
- Posted by Web Desk Ahn
- 0 Comments
ഉദുമ: (my.kasargodvartha.com 31.08.2021) ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സർകാരിൻ്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത് അംബാപുരം വടക്കേ തൊട്ടിയിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്റർ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.
< !- START disable copy paste -->
പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷരായ ബീവി എം അശ്‌റഫ്, പി സുധാകരൻ, പഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, മേൽപറമ്പ് സി ഐ കെ ഉത്തംദാസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഭിരാജ് എ പി, സിഡിഎസ് ചെയർപേഴ്സൺ പുഷ്പ, കുമാരൻ നായർ, ബി ബാലകൃഷ്ണൻ, കെ ബി എം ശരീഫ്, വൈ കൃഷ്ണദാസ്, ക്ലീൻ കേരള മിഷൻ ജില്ലാ മാനജർ നിഥിൻ ബി സംസാരിച്ചു.
< !- START disable copy paste -->
Web Desk Ahn
NEWS PUBLISHER
No comments: