Join Whatsapp Group. Join now!

ഇരുണ്ട കാസർകോടിന് വെളിച്ചത്തിൻ്റെ തിരികൊളുത്തിയത് ടി എ ഇബ്രാഹിമായിരുന്നു; റഹ്‌മാൻ തായലങ്ങാടി

Marked the 43rd death anniversary of TA Ibrahim, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 10.08.2021) മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായിരുന്ന ടിഎ ഇബ്രാഹിനെ കുറിച്ച് സംസാരിച്ച് മുതിർന്ന പത്രപ്രവർത്തകനും പ്രഭാഷകനുമായ റഹ്‌മാൻ തായലങ്ങാടി. ഒരു കാലഘട്ടത്തിൻ്റെ നേർസാക്ഷിയായിരുന്നു അദ്ദേഹമെന്നും ഇരുണ്ട കാസർകോടിന് വെളിച്ചത്തിൻ്റെ തിരികൊളുത്തിയത് ടി എ ഇബ്രാഹിമായിരുന്നുവെന്നാണ് റഹ്‌മാൻ തായലങ്ങാടി പറഞ്ഞത്.

ടി എ ഇബ്രാഹിമിൻ്റെ 43 മത് ചരമ വാർഷിക ദിനത്തിൽ മുസ്ലിം ലീഗ് കാസർകോട് മുനിസിപൽ കമിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
News, Kasaragod, Obituary, Kerala, TA Ibrahim, 43rd death anniversary, Marked the 43rd death anniversary of TA Ibrahim.



മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുനിസിപൽ പ്രസിഡണ്ട് കെ എം ബശീർ, ജനറൽ സെക്രടറി ഹമീദ് ബെദിര, ഫാറൂഖ് ദാരിമി, ടി ഇ അബ്ദുല്ല, എൻ എ നെല്ലിക്കുന്ന് എംഎൽഎ, യഹ്‌യ തളങ്കര, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, അഡ്വ. വി എം മുനീർ, കെ പി മുഹമ്മദ് അശ്‌റഫ്, കെ എം അബ്ദുർ റഹ്‌മാൻ, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, അബ്ബാസ് ബീഗം, ടി എം ഇഖ്ബാൽ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, അജ്മൽ തളങ്കര, എം എച് അബ്ദുൽ ഖാദർ, എ എ അസീസ് തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kasaragod, Obituary, Kerala, TA Ibrahim, 43rd death anniversary, Marked the 43rd death anniversary of TA Ibrahim.

< !- START disable copy paste -->


Post a Comment