ചെറുവത്തൂർ: (my.kasargodvartha.com 05.08.2021) 41 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് ഹോകിയിൽ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോകി ടീമിനും അര നൂറ്റാണ്ടിന് മുന്‍പ് മാന്‍ വല്‍ഫ്രെഡ്‌റികിലൂടെ ആദ്യ മലയാളി ഒളിംപിക്‌സ് മെഡല്‍ നേടിയതിന് ശേഷം ഇൻഡ്യന്‍ ഹോകി ഗോള്‍ കീപറിലൂടെ മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ച് കൊണ്ടും കാസർകോട് ഹോകിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദ പ്രകടനം നടത്തി.
ചെറുവത്തൂരില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീളയുള്‍പെടെ മുഴുവന്‍ അംഗങ്ങളും, ജില്ലാ ഹോകി ഭാരവാഹികളായ എം അച്ചുതന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റിന് എം രാമകൃഷ്ണന്‍ മാസ്റ്റര്‍, ചെറുവത്തൂര്‍ പ്രസ് ഫോറം സെക്രടറി വിജിന്‍ദാസ്, ഹോകി താരങ്ങള്‍ ഉൾപെടെയുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. ബാന്റ് വാദ്യവും, കരിമരുന്ന് പ്രയോഗവും പ്രകടനത്തിന് കൊഴുപ്പ് കൂട്ടി.
Keywords: News, Kasaragod, Sports, Kerala, Indian team, Olympics Hockey, Congratulations to Indian team that won a medal in Olympics Hockey.
< !- START disable copy paste -->