കളനാട്: (my.kasargodvartha.com 02.08.2021) മംഗളുറു സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ പി എച് ഡി നേടിയ ജയശ്രീ എ, പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾ എന്നിവരെ ബി ജെ പി ചാത്തങ്കൈ - ഇടുവുങ്കാൽ ബൂത് കമിറ്റിയുടെ നേതൃത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവരവരുടെ വീടുകളിൽ ചെന്നാണ് ഉപഹാരം കൈമാറിയത്. ബി ജെ പി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, ബൂത് പ്രസിഡന്റ് ശശിധരൻ, സെക്രടറി വിജയ, ട്രഷറർ ചന്ദ്രൻ എന്നിവരും പ്രവർത്തകരും സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Felicitated, BJP appreciated Jayashree, who holds PhD in Chemistry, and top achievers.
< !- START disable copy paste -->