Join Whatsapp Group. Join now!

ഖത്വീബായുള്ള 15 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച അഹ്‌മദ്‌ മൗലവിക്ക് യുഎഇ കളനാട് മുസ്ലിം ജമാഅത് കമിറ്റി യാത്രയയപ്പ് നൽകി

UAE Kalanad Muslim Jamaat Committee gave farewell to Alhaj Ahmad Moulavi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 06.07.2021) 15 വർഷക്കാലം ഹദ്ദാദ് ജുമാ മസ്ജിദ് ഖത്വീബായി സേവനമനുഷ്ഠിച്ചു വിരമിച്ച ഹാജി അഹ്‌മദ്‌ മൗലവിക്ക് യുഎഇ കളനാട് മുസ്ലിം ജമാഅത് കമിറ്റി സ്നേഹാദരവോടെ യാത്രയയപ്പ് നൽകി. കളനാട് ഹൈദ്രോസ് ജമാഅത് കമിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി കോഴിത്തിടിൽ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.

UAE Kalanad Muslim Jamaat Committee gave farewell to Alhaj Ahmad Moulavi

യുഎഇ കളനാട് മുസ്ലിം ജമാഅത് കമിറ്റി പ്രസിഡന്റ് കെ പി അബ്ബാസ് സ്വാഗതം പറഞ്ഞു. ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി മുഖ്യപ്രഭാഷണം നടത്തി. ഹദ്ദാദ് ജുമാ മസ്ജിദ് ഖത്വീബ് അശ്‌റഫ് ഫൈസി, യു എ ഇ കമിറ്റി വൈസ് പ്രസിഡന്റ് ശരീഫ് തോട്ടം, ഹബീബ് ബസ് സ്റ്റാൻഡ്, സെക്രടറി ദേളി ഇബ്രാഹിം, സി ബി ശരീഫ്, സി ബി അബ്ദുർ റഹ്‌മാൻ ഹാജി, മുജീബ്, അബ്ദുൽ ഖാദർ സുലൈമാൻ ഹദ്ദാദ് സംസാരിച്ചു.

കെ പി അബ്ബാസ് മൊമെന്റോ കൈമാറി. ട്രഷറർ റഹീം തോട്ടം സ്നേഹോപഹാരം നൽകി. യു എ ഇ കമിറ്റി ഉപദേഷ്ടാക്കളായ അഹ്‌മദ്‌ മിലിടറി, അയ്യങ്കോൽ മുഹമ്മദ് കുഞ്ഞി എന്നിവർ ഷാളണിയിച്ചു.

Keywords: Kerala, News, Kasaragod, Kalanad, Muslim Jama-ath, UAE Kalanad Muslim Jamaat Committee gave farewell to Alhaj Ahmad Moulavi.

< !- START disable copy paste -->


Post a Comment