കാസർകോട്: (my.kasargodvartha.com 27.07.2021) ജനറൽ ആശുപത്രിയിലെ കോവിഡ് വാക്‌സിൻ സെന്ററിൽ സേവനമനുഷ്ഠിക്കുന്ന വോളന്റിയർമാർക്ക് ടാസ് തളങ്കര ജാകെറ്റുകൾ നൽകി. വിതരണത്തിനായി ഇവ ആശുപത്രി എൽ എച് ഐ ജലജയ്ക്ക് ക്ലബ് പ്രസിഡന്റ് തളങ്കര ഹകീം കൈമാറി.
മുൻസിപൽ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സിയാന ഹനീഫ്, ജനമൈത്രി ഇൻചാർജ് മധു, സി എച് സെന്റർ കോഡിനേറ്റർ അശ്‌റഫ് എടനീർ, ടാസ് ജനറൽ സെക്രടറി ഉനൈസ് എം, വൈസ് പ്രസിഡണ്ട് അബ്ദുർ റഹ്‌മാൻ ഔഫ്, ഗൾഫ് പ്രതിനിധികളായ നൂറുദ്ദീൻ പ്രിൻസസ്, സഹീർ, വോളന്റിയർമാരായ റിശാദ് പള്ളം, മുസമ്മിൽ എസ് കെ, മോഹനൻ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Thalangara, Helping Hands, General Hospital, Tass Thalangara donated jackets to volunteers.